
അമ്പലപ്പുഴ: ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച പ്രധാന ചടങ്ങായ കുംഭം വയ്ക്കൽ ചടങ്ങ് നടത്തി. ഗീതാ കസ്തൂരി ഉദ്ഘാടനം നിർവഹിച്ചു. മംഗളം ഹരിഹരൻ, ഡോ. അന്നപൂർണി, ഭഗവതി ശങ്കർ, തിലകം മണി, സാവിത്രി രാമൻ, പാർവ്വതി സുരേഷ്, ജയ ശങ്കർ, ഹേമ ലക്ഷ്മണൻ, സീത കണ്ണൻ, ശോഭ പദ്മനാഭൻ, എന്നിവർ പങ്കെടുത്തു. പന്ത്രണ്ടാം തീയതി സമാപിക്കും. ദേവീ സ്തുതി, കോലാട്ടം, വിളക്കു പൂജ തുടങ്ങിയവയും നടക്കും. പ്രസിഡന്റ് എസ്.കെ. മൂർത്തി, മാനേജർ ഡോ. പരമേശ്വരൻ , ഭരണ സമിതിയംഗങ്ങളായ ആർ.രംഗകുമാർ, എൻ. ശങ്കർ, വിനു കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.