ഹരിപ്പാട്: സി.പി.എം ചിങ്ങോലി ലോക്കൽ സമ്മേളനം വന്ദികപ്പള്ളി പി.വി.കുമാരൻ വക്കീൽ മെമ്മോറിയൽ ഹാളിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. എ.എം.നൗഷാദ്, സുശീല സുകുമാരൻ, ജെ.പ്രസന്നൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ശ്രീകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ.ദേവകുമാർ, എം.സുരേന്ദ്രൻ, എൻ.സജീവൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.ബി.രാജേന്ദ്രൻ, ആർ.ഗോപി, കെ.വിജയകുമാർ, അഡ്വ.ടി.എസ്.താഹ, ബി.കൃഷ്ണകുമാർ, പ്രൊഫ.കെ.പി.പ്രസാദ് എന്നിവർ സംസാരിച്ചു. എ.എം.നൗഷാദ് സെക്രട്ടറിയായി 15 അംഗ കമ്മറ്റിയെ തി​രഞ്ഞെടുത്തു.