ആലപ്പുഴ:പുതിയവിള അമ്പത്തുംകടവ് ശിവ-ദുർഗ്ഗ- മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് മുതൽ 13 വരെ നടക്കും. ദേവീ ഭാഗവത പാരായണം, പൂജവയ്പ്പ്, വിദ്യാരംഭം, വിശേഷ പൂജകൾ എന്നിവ നടക്കും. 10 ന് വൈകിട്ട് 6.30 ന് പൂജവയ്പ്പും 12 ന് ആയുധ പൂജയും .13 ന് രാവിലെ 6.30 മുതൽ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി കീച്ചേരി മഠംവിഷ്ണു മാധവൻ പോറ്റി, മേൽശാന്തി തുറവൂർ തെക്കേമഠം വിനോദ് കൃഷ്ണൻ പോറ്റി എന്നിവർ നേതൃത്വം നൽകും.