
കുമരകം: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും 315ാം നമ്പർ സഹ.ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന വി.ജി.ശിവദാസിന്റെ സഹോദരൻ, കുമരകം വെളുത്തേടത്ത് പറമ്പിൽ (വിഗാസ് ഭവനിൽ ) കൃഷ്ണദാസ് (76, റിട്ട ജലഗതാഗത വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.കെ.വത്സമ്മ (പള്ളം കാഞ്ഞിരക്കാട്ട് കുടുംബാംഗം). മക്കൾ: സീമ, വീണ, വേണു(കുവൈറ്റ്). മരുമക്കൾ: റെനീഷ് (കോഴഞ്ചേരി), വരുൺ (കാരാപ്പുഴ), ശ്രീജ (എറണാകുളം).