balasadass

മാന്നാർ: കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മാന്നാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ബാലസദസ്സിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം കുരട്ടിക്കാട് ആറാം വാർഡിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി അംഗം നഫ്സിന അദ്ധ്യക്ഷത വഹിച്ചു. ഗംഗാ ഗണേശ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ, സുജാത മനോഹരൻ, സജു തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ, കമ്മുണിറ്റി കൗൺസിലർ പ്രജിത.പി.ജെ, ബാലവേദി കോർഡിനേറ്റർ ലേഖന തുടങ്ങിയവർ പങ്കെടുത്തു.