photo

ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ പച്ചക്കാട് റോഡിലെ ക്ഷേത്രത്തിന് സമീപമുള്ള പാലത്തിന്റെ ഒരു വശത്ത് ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ ഏതോ വാഹനം കടന്നുപോയപ്പോഴാണ് പാലത്തിന്റെ ഒരു വശത്ത് ഗർത്തം രൂപപ്പെട്ടത് . ഇത് അപകടത്തിന് കാരണമാമെന്നാണ് നാട്ടുകാരുടെ ആശങ്ക. താമരക്കുളത്ത് നിന്ന് പച്ചക്കാട് വഴി പള്ളിക്കലും ആനയടിയും ഒക്കെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. വയ്യാങ്കര ടൂറിസം പദ്ധതിയിലേക്കും നിരവധി വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നുണ്ട് അടിയന്തരമായി പാലത്തിന്റെ അറ്റ കുറ്റപ്പണികൾ തീർക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.