
ചേർത്തല: ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ അലക്സ് വർഗീസ് ജന്മദിന സന്ദേശം നൽകി. മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. നിലമേൽ എൻ.എസ്.എസ്. കോളേജിലെ പ്രിൻസിപ്പൽ പ്രൊഫ.ആർ.രാജേഷ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാ ഭായ് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. നാഷണൽ കുങ്ഫു യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അഷിത രാമദാസിനെയും ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ആർ.അനിതയേയും ആദരിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു,ട്രഷറർ പി. ശശി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.ഉഷ,വി.കെ.സോണി,ജി. ജയതിലകൻ,എൻ.ചന്ദ്രഭാനു,ആലപ്പി ഋഷികേശ്,ജാക്സൻ ആറാട്ടുകുളം,പി.ജെ. കുഞ്ഞപ്പൻ,മേബിൾ ജോൺകുട്ടി എന്നിവർ സംസാരിച്ചു.