മാന്നാർ : കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 10ന് രാവിലെ ഗണപതിഹോമം, വൈകിട്ട് പൂജവെയ്പ്പ്, ദീപരാധന. 13ന് രാവിലെ 6.30 മുതൽ വിദ്യാരംഭം. ദാമോദരൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുമെന്ന് ക്ഷേത്രമസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അറിയിച്ചു.

എണ്ണയ്ക്കാട്: ശ്രീ നാലുവിള ദേവീക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും വിശേഷാൽ പൂജകളും വിവിധ ദിവസങ്ങളിലായി വൈകിട്ട് 6.45 മുതൽ നൃത്ത നൃത്യങ്ങൾ, വഞ്ചിപ്പാട്ട്, സംഗീത സന്ധ്യ, ഗാന സന്ധ്യ, തിരുവാതിര തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. 13 ന് സമാപിക്കും.

പാവുക്കര: വിരുപ്പിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. മേൽശാന്തി അഖിൽ ദേവ് അഡിഗ ഭദ്രദീപം കൊളുത്തി നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷത്തിൽ വിശേഷാൽ പൂജകൾ, അന്നദാനം, പാരായണം , പ്രഭാഷണം, വിവിധ കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഒക്ടോബർ 10 ന് വൈകിട്ട് പൂജവെയ്പ്പും 13 ന് രാവിലെ 7 ന് വിദ്യാരംഭം കുറിക്കലും നടക്കും.