
മുഹമ്മ: മണ്ണഞ്ചേരി നാലുതറ അഹ്‌മദ് മൗലവി ഹിഫ്ള് ആന്റ് ശരീഅത്ത് കോളേജിന്റെ ആഭിമുഖ്യത്തിൽ മീലാദ് സംഗമവും ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചു. സമസ്ത കേരള മദ്‌റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കമാൽ എം. മാക്കിയിൽ മിലാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്തബാ ജില്ലാ പ്രസിഡന്റ് ത്വാഹ ജിഫ്രി തങ്ങൾ ഫൈസി പ്രാർത്ഥന നിർവഹിച്ചു. ചെയർമാൻ ടി.എ. അഷ്‌റഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. സി.എ. മുഹമ്മദ് മുസ്‌ലിഹ് ബാഖവി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൽ ഹാഫിൾ മുഹമ്മദ് സിയാദ് അസ്‌ലമി, ജനറൽ സെക്രട്ടറി എൻ.എ.മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.