
മാവേലിക്കര: പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ രണ്ടാമത് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി.
എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഭദ്രദീപ പ്രതിഷ്ഠ
നടത്തി. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ്‌കുമാർ, വൈസ് പ്രസിഡന്റ് സുനിൽ ചന്ദ്രൻ, വനിതയൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, രാജീവ്.ജെ, ജി.ചന്ദ്രശേഖരൻപിള്ള, എ.സദാശിവൻപിള്ള, മധു.എസ്, കെ.ജി.മഹാദേവൻ, സതീഷ് ചെന്നിത്തല, കെ.എസ്.ശ്രീകുമാർ, ദുവനേന്ദ്രൻ നായർ, ശശിധരൻ പിള്ള, ഗോപിനാഥപിള്ള, വിജയശേഖരൻപിള്ള, മുരളീധരൻപിള്ള എന്നിവർ നേതൃത്വം നൽകി. ഇന്ന് രാത്രി 7.45ന് നൃത്തസന്ധ്യ, തുടർന്ന് തിരുവാതിര.നാളെ 11ന് പാർവ്വതി സ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ, രാത്രി 7.45 മുതൽ വീണാലാപനം, നൃത്തസന്ധ്യ, തിരുവാതിര. 9ന് രാത്രി 7.45 മുതൽ സംഗീതാരാധന. 10ന് രാവിലെ 10ന് നവഗ്രഹപൂജ, വൈകിട്ട് 5.30ന് കുമാരിപൂജ, രാത്രി 7.45 മുതൽ തിരുവാതിര. 11ന് രാവിലെ 6ന് ദേവീമാഹാത്മ്യ സൂക്തജപം, 12.30ന് സമൂഹസദ്യ, വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര, 6.30ന് കുങ്കുമ കലശാഭിഷേകം 7.30 മുതൽ തിരുവാതിര തുടർന്ന് ഭജൻസ് എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 9 ന് ഗായത്രിഹോമം, 11.30ന് ദേവീഭാഗവത കഥ പ്രവചനം, ഉച്ചയ്ക്ക് 1ന് അന്നദാനം, ആചാര്യ പ്രഭാഷണം എന്നിവ ഉണ്ടാകും.12ന് രാവിലെ 8ന് ലക്ഷാർച്ചന, 13ന് രാവിലെ 7ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം. വിദ്യാരംഭത്തിന് ഡോ.പ്രദീപ് ഇറവങ്കര, ഡോ.രവിശങ്കർ, ജി.വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, പ്രൊഫ.ഇല്ലിക്കുളത്ത് എസ്.ചന്ദ്രശേഖരൻനായർ എന്നിവർ നേതൃത്വം നൽകും.