
ചേർത്തല:സി.പി.എം ചേർത്തല ഏരിയാ സമ്മേളനം നവംബർ 21, 22 തീയതികളിൽ പൂച്ചാക്കലിൽ നടക്കും. 21ന് പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രതിനിധി സമ്മേളനവും 22ന് വൈകിട്ട് വാളണ്ടിയർ മാർച്ചും ബഹുജന
റാലിയും പൊതു സമ്മേളനവും നടക്കും.സമ്മേളനത്തിന് മുന്നോടിയായി നവംബർ 19 ന് വൈകിട്ട് ചേർത്തല നഗരത്തിൽ സാംസ്കാ
രിക സമ്മേളനവും കലാപരിപാടികളും നടത്തുവാൻ സ്വാഗത സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സ്വാഗതസംഘം കമ്മിറ്റി രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.പി.എം .പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.എ.എം.ആരിഫ്,എൻ.ആർ.ബാബുരാജ്,ഏരിയാ സെക്രട്ടറി ബി.വിനോദ് എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി അഡ്വ.കെ.പ്രസാദ് (ചെയർമാൻ),അഡ്വ. എ.എം.ആരിഫ്,എൻ.ആർ.ബാബുരാജ്,ദലിമ ജോജോ എം.എൽ.എ (വൈസ് ചെയർമാന്മാർ), ബി.വിനോദ് (കൺവീനർ),പി.എം.പ്രമോദ്,പി.ഷാജി മോഹൻ, പി.ജി.മുരളീധരൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.