മാവേലിക്കര : വൈ.എം.സി.എയുടേയും യൂണിവൈയുടേയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠം പ്രിൻസിപ്പൽ ഡോ.സാം റ്റി.കുരുവിള ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ.ജോൺ ജേക്കബ് ബോധവത്കരണ ക്ലാസ് നയിച്ചു. യൂണിവൈ കോർഡിനേറ്റർ കെ.പി.ജോൺ, ഡോ.ആന്റണി കുരുവിള എന്നിവർ സംസാരിച്ചു.