മാവേലിക്കര : തിരുവിതാംകൂർ എംപ്ലോയീസ് ഫ്രണ്ട് മാവേലിക്കര ഗ്രൂപ്പ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. കണ്ടിയൂർ മുരളി പതാക ഉയർത്തി. ഗ്രൂപ്പ് പ്രസിഡന്റ് കെ.അജിത് കുമാർ അധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജുവിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അനി വർഗീസ്, സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ഓച്ചിറ വി.ഭാസ്കരനെ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, പായിപ്പാട് മുരളിയെ ഐ.എൻ.ടി.യു.സി മേഖല പ്രസിഡന്റ് മനോജ് ഓലകെട്ടി എന്നിവർ ആദരിച്ചു. ഗ്രൂപ്പ് ഭാരവാഹികളായി ജി.ഗോപുകൃഷ്ണൻ (പ്രസിഡന്റ്), അഖിൽ ജി.കുമാർ (വൈസ് പ്രസിഡന്റ്), സഞ്ജു ആർ.പിള്ള (സെക്രട്ടറി), അരുൺ (ജോ.സെക്രട്ടറി), രാഹുൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.