
അമ്പലപ്പുഴ:നീർക്കുന്നം രക്തേശ്വരി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. 13 ന് നവരാത്രി മഹോത്സവം സമാപിക്കും. 11 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം പൂജവെയ്പ്. വിജയദശമി ദിവസമായ 13 ന് രാവിലെ 6 ന് ഗണപതിഹോമം പൂജയെടുപ്പ്, രാവിലെ 8 ന് വിദ്യാരംഭത്തോടെ നവരാത്രി മഹോത്സവം സമാപിക്കും.