
മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാമത്തെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഉപജീവനം പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. ഉപജീവനം പദ്ധതിയിൽ തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി നടത്തി. ജില്ലാ ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഹഫീസ് എൻ.എസ്.എസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ജെ.ജയലാൽ, പഞ്ചായത്ത് അംഗം നിഷ പ്രദീപ് , ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.സോളി, മുൻ പ്രോഗ്രാം ഓഫീസർ എൽ. അർച്ചന, പ്രോഗ്രാം ഓഫീസർമാരായ എ.വി.വിനോദ്, കെ.ആർ.സുചിത്ര, ലീഡർ സി.എ. അശ്വതി എന്നിവർ സംസാരിച്ചു.