
ആലപ്പുഴ: മാലിന്യ മുക്തം കെ.എസ്.ആർ.ടി.സി ക്യാമ്പയിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോയും പരിസരവും , ആകർഷകമായ ചിത്രങ്ങൾ വരച്ചും ശുചിത്വ സന്ദേശങ്ങൾ എഴുതിയും മനോഹരമാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. പരിസരത്ത് പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും തുടക്കമായി. ആലപ്പുഴ നഗരസഭയുടെയും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ ഐ.ഇ.സി പദ്ധതിയിൽപ്പെടുത്തിയാണ് ആലപ്പുഴ ഡിപ്പോയിൽ ശുചിത്വസന്ദേശങ്ങൾ എഴുതുന്നത്.
പൊതുജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ ഉൾപ്പെടെ ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.