tur

തുറവൂർ:അരൂർ ബ്ലോക്ക് കേന്ദ്രീകരിച്ച് രൂപീകരിച്ച മഹാത്മ സൗഹൃദകൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം കൊച്ചിൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.പി.സലിംകുമാർ നിർവഹിച്ചു. ചെയർമാൻ കെ.വി.സോളമൻ അദ്ധ്യക്ഷനായി. കോൺഗ്രസ് അരൂർ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്, നാലുകുളങ്ങര ദേവീക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി, പറയകാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.സ്റ്റീഫൻ പുന്നയ്ക്കൽ, പൊൻപുറം മഹൽ ചീഫ് ഇമാം റഹിം ഫാദിലി,അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം പ്രസിഡന്റ് എം.ആർ.രവി, കൂട്ടായ്മ രക്ഷാധികാരി ദിലീപ് കണ്ണാടൻ എന്നിവർ സംസാരിച്ചു. പി.പി.മധു സ്വാഗതവും കല്പനാദത്ത് എസ്.കണ്ണാട്ട്' നന്ദിയും പറഞ്ഞു.