കായംകുളം: കായംകുളത്ത് ശ്രീനാരായണ സാംസ്കാരിക സമിതിയുടെ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിംഗ് അക്കാദമിക്ക് ഇന്ന് തുടക്കമാകും.എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂളിലാണ് അഞ്ചാം ക്ളാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി പരിശീലനം ആരംഭിക്കുന്നത്. ഇന്ന് രാവിലെ 9.30 ന് മുൻചീഫ് സെക്രട്ടറി ഷീലാ തോമസ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമിതിയുടെ ഉടമസ്ഥതയിലുള്ള എസ്.എൻ സെൻട്രൽ സ്കൂൾ, എസ്.എൻ വിദ്യാപീഠം എന്നീ സ്കൂളുകളിലേയും മറ്റ് സ്കൂളുകളിലേയും വിദ്യാർത്ഥികൾക്ക് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നേടാം.വാർത്താസമ്മേളനത്തിൽ
ഡയറക്ടർഡേവിഡ് മാത്യു,ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.പി.പദ്മകുമാർ,സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ,ട്രഷറർ പ്രൊഫ. ടി.എം.സുകുമാര ബാബു,കമ്മിറ്റിയംഗങ്ങളായ സി.ഭദ്രൻ, കെ.പുഷ്പ്പദാസ്,എസ്.എൻ.ഇന്റർനാഷണൽ മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ടി.എസ്.വിജയശ്രീ എന്നിവർ പങ്കെടുത്തു.