
തുറവൂർ: പറയകാട് തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും ശുചീകരണ യജ്ഞവും കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.തുടർന്ന് ലൈബ്രറി യുവജന വേദിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി .വായനശാല യുവജനവേദി കൺവീനർ ഉണ്ണികൃഷ്ണൻ, ചെയർമാൻ ആർ.ഹരീഷ്, പഞ്ചായത്തംഗം മഹിളാമണി, മുൻ അംഗങ്ങളായ അശോകൻ പനച്ചിക്കൽ ,ലൈല പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.