കായംകുളം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറനാട് സി.ബി ഗ്രൂപ്പ് കായംകുളം നഗരസഭയിൽ 44 വാർഡുകളിലെ വിദ്യാർത്ഥികൾക്കായി 63 സൈക്കിളുകൾ വിതരണം ചെയ്യും. നാളെ വൈകിട്ട് 4 ന്കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പ്രതിഭ എം.എൽ.എ വിതരണം നിർവ്വഹിക്കും.

നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിക്കും.സി.ബി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ സി.ബി എംപോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സൈക്കിൾ വിതരണം.