ആലപ്പുഴ: റേഷൻ കടകൾ വഴി ഇ-കെ വൈ സി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി 8 വരെ ദീർഘിപ്പിച്ചു. ഇതുവരെ ഇ-കെ.വൈ.സി അപ്‌ഡേഷൻ ചെയ്യാത്ത മുൻഗണന വിഭാഗത്തിലുള്ള (മഞ്ഞ, പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി അടിയന്തരമായി അപ്‌ഡേഷൻ പൂർത്തിയാക്കണമെന്ന് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.