അരൂർ:എഴുപുന്ന മേഖലയിലെ ഗ്രാമീണ റോഡുകളുടെ പുനർ നിർമാണം നടത്തണമെന്നും തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്നും സി.പി.എം എഴുപുന്ന ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഏരിയാ സെക്രട്ടറി പി.കെ. സാബു ഉദ്ഘാടനം ചെയ്തു.പി.ടി.പ്രദീപൻ, സി.വാസന്തി, സി.വി.പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി.ജി മനോജ് സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റി അംഗം എ.എം ആരിഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.ടി.വാസു അദ്ധ്യക്ഷനായി.എൻ.പി.ഷിബു, പി.കെ.സാബു,ദെലീമ ജോജോ എം.എൽ.എ, ജി. ബാഹുലേയൻ, പി.ഡി. രമേശൻ,ആർ.ജീവൻ,വി.കെ. സൂരജ്, പി.എൻ.മോഹനൻ എന്നിവർ സംസാരിച്ചു.