
മാന്നാർ: പാണ്ടനാട് നടന്ന ബാലസംഘം മാന്നാർ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് വർഷ സജീവ് ഉദ്ഘാടനം ചെയ്തു. അരുണിമ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ രാജേന്ദ്രൻ സ്വാഗതംപറഞ്ഞു. ഏരിയ സെക്രട്ടറി അഭിഷേക് മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ എ.ബി, സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി ആർ.പുഷ്പലതാ മധു, വത്സലാ മോഹൻ, ആർ.അനീഷ്, ബെറ്റ്‌സി ജിനു, കെ.പ്രശാന്ത് കുമാർ, പി.രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അരുണിമ(പ്രസിഡന്റ്), മേഘ, ദേവാനന്ദ് (വൈസ് പ്രസിഡന്റുമാർ), കാർത്തിക്(സെക്രട്ടറി), മുസമ്മിൽ, അദ്വൈത് (ജോ.സെക്രട്ടറിമാർ), മധുസൂദനൻ(കൺവീനർ), ഇ.എൻ നാരായണൻ, ബിന്ദു സുനിൽ(ജോ.കൺവീനർമാർ) ഷാരോൺ പി.കുര്യൻ(ഏരിയ കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.