
കായംകുളം : ലിങ്ക് റോഡിന് സമീപം വൈദ്യുത പോസ്റ്റിൽ തീ പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടുകൂടി ലിങ്ക് റോഡിൽ എൽമെക്സ് ഗ്രൗണ്ടിന് സമീപമുള്ള വൈദ്യുത പോസ്റ്റിലാണ് തീ പടർന്നത്. ഇവിടെ വഴിയോര കച്ചവടം നടക്കുന്ന സ്ഥലമാണ്. സമീപത്തുണ്ടായിരുന്ന ഉണ്ടായിരുന്ന പച്ചക്കറി തട്ടുകടയ്ക്ക് ഭാഗികമായി തീപിടിച്ചു. തീ കൂടുതൽ പടരുന്നതിന് മുമ്പ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കായംകുളം ഫയർഫോഴ്സ് എത്തി തീ അണച്ചു.