ആലപ്പുഴ: ലോക വയോജന ദിനത്തോടനുബന്ധിച്ച് ഹെൽത്തിഏജിംഗ് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ, വയോജനപരിചരണം ഗൃഹ കേന്ദ്രീകൃതമാകണമെന്ന് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ തലം മുതൽ മുതിർന്ന വ്യക്തികളോടുള്ള സ്‌നേഹവും പരിചരണവും പാഠ്യവിഷയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ ഹെൽത്തി ഏജിംഗ് മൂവ്‌മെന്റ് കോ-ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള, കൺവീനർ എ.എ.ജലീൽ, ടി.ആർ.ശിശുപാലൻ, എസ്.സുഗുണൻ, ചന്ദ്രശേഖരൻ നായർ, മുരുകദാസ് എന്നിവർ സംസാരിച്ചു.