ആലപ്പുഴ: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് വൈകിട്ട് 5 ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരള ബാങ്ക് റിജിയണൽ ഓഫിസിന് മുന്നിൽ അനുസ്മരണ സമ്മേളനം ചേരും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്യും.