vaidyan-anusmaranam

മാന്നാർ : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും സി.പി.എംജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 38-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിയംഗം ആർ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മാന്നാർ ഏരിയ ആക്ടിംഗ്‌ സെക്രട്ടറി പുഷ്പലത മധു, കെ.എം അശോകൻ, പി.എൻ ശെൽവരാജൻ, കെ.എം സഞ്ജുഖാൻ, സി.പി സുധാകരൻ, മണി കയ്യത്ര, ഷാജി മാനാംപടവിൽ, അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.