sc

മാവേലിക്കര : ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് സംസ്ഥാന കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അമൽ.എച്ച് .കൈമൾ, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റോമ പോൾ,ആര്യ.എസ് എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 11-ാം ക്ലാസ്സ് വിദ്യാർത്ഥിയായ അമൽ ചെന്നിത്തല ഹരിനിവാസിൽ അനന്ത ഹരികൃഷ്ണന്റെ മകനാണ്. രാജേഷ് ചെന്നിത്തലയാണ് പരിശീലകൻ.
12-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ റോമ പോൾ എണ്ണയ്ക്കാട് പള്ളിപ്പറമ്പിൽ വീട്ടിൽ പോൾ.പി.പിയുടെ മകളും 11-ാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ.എസ് ബുധനൂർ വള്ളിയിൽ പുത്തൻവീട്ടിൽ സന്തോഷിന്റെ മകളുമാണ്. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അനൂപ്.എസ്, ശ്രീക്കുട്ടൻ.എസ് എന്നിവരുടെ പരിശീലനമാണ് ഇരുവർക്കും നേട്ടം കൈവരിക്കാൻ സഹായകമായത്.