ambala

അമ്പലപ്പുഴ: കിഫ്ബി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചെലവിൽ തോട്ടപ്പള്ളി നാലു ചിറ സ്കൂളിൽ പൂർത്തിയാക്കിയ എട്ട് ക്ലാസ് മുറികൾ അടങ്ങിയ ബഹുനില കെട്ടിടം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഓൺലൈനിലൂടെയായിരിക്കും ഉദ്ഘാടനം. പുറക്കാട് പഞ്ചായത്തിലെ കാർഷിക-മത്സ്യ മേഖലകളിൽ നിന്നുള്ള സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഇവിടെ പതിറ്റാണ്ടുകളായി യു. പി സ്കൂൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾ മുമ്പ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളിൽ നിലവിൽ 460 വിദ്യാർത്ഥികളാണുള്ളത്. രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. സ്കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ എച്ച് .സലാം എം. എൽ. എ ശിലാഫലകം അനാഛാദനം ചെയ്യും.