കുട്ടനാട് : കേരളാകോൺഗ്രസ് (ജേക്കബ്) ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയ വീടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കിൻ, നൈനാൻതോമസ്, ഷാജി വാണിയപ്പുരയ്ക്കൽ ,ജേക്കബ് തരകൻ, എബ്രഹാം കുഞ്ഞാപ്പച്ചൻ ജില്ലാ ഭാരവാഹികളായ വിജയകുമാർ വാലയിൽ, മത്തായിച്ചൻ കാഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു.