ഹരിപ്പാട്: കേരള സഹകരണ ഫെഡറേഷൻ 9-ാം മത് ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് 3ന് കരീലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപമുള്ള ലാഡർ ബ്രാഞ്ച് ഓഫീസിൽ നടക്കും. ജില്ലാ താറാവ് കർഷക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ.ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ പി.കെ ജയചന്ദ്രൻ അദ്ധ്യക്ഷനാകും. മുൻ സംസ്ഥാന എക്‌സി.അംഗം എ.നിസാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന എക്‌സി.അംഗം എം.മുരളി സഹകരണ സന്ദേശം നൽകും. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഭരണിക്കാവ് മൾട്ടി പർപ്പസ് സഹകരണ സംഘം ഡയറക്ടർ ബോർഡ്‌ അംഗം അഹമ്മദ് ഫസൽ നഗരൂരിനെ ആദരിക്കും.