ghj

ഹരിപ്പാട്: ഭർത്താവ് മരിച്ചതിന്റെ 17-ാം നാൾ ഭാര്യയും മരിച്ചു. പള്ളിപ്പാട് - നീണ്ടൂർ കൈപ്ളാത്തു പടീറ്റതിൽ ശാന്തയാണ് (75) മരിച്ചത്. ഭർത്താവ് ചെല്ലപ്പൻ (85) കഴിഞ്ഞ സെപ്റ്റംബർ 17 ന് ആണ് മരിച്ചത്. ചെല്ലപ്പന്റെ മരണാനന്തര കർമ്മങ്ങളെ തുടർന്നുള്ള അസ്ഥി നിമഞ്ജനം വ്യാഴാഴ്ചയായിരുന്നു. അന്ന് വൈകിട്ട് 6.30 ഓടെയാണ് ശാന്ത മരിച്ചത്. മക്കൾ:സുരേഷ്, രമേശ്‌ (അസാം റൈഫിൾസ്), രാജേഷ്,(വിമുക്തഭടൻ), രതീഷ് (പ്രവാസി ) . മരുമക്കൾ:ജീന, ശ്രീജ, ദീപ്തി ,സിന്ധു. സഞ്ചയനം വ്യാഴം രാവിലെ 8 ന് .