
ആലപ്പുഴ: തത്തംപള്ളി വാർഡിലെ ആരാധനാ മഠം - ഹോമിയോ ക്ലിനിക്കിന് തൊട്ടുമുന്നിലുള്ള മലിനജല പിറ്റിന് മുകളിലെ മോഷണം പോയ ഇരുമ്പ് ഗ്രില്ലിന് പകരം പുതിയത് നഗരസഭ പുനഃസ്ഥാപിച്ചു. മൂടിയില്ലാതെ കുഴി അപകടഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇളകി കിടന്ന ഇരുമ്പ് ഗ്രില്ല് മോഷണം പോയത്. തുടർന്ന് പ്രദേശവാസികൾ കുഴിയിൽ മരച്ചിലകൾ ഒടിച്ചുവെച്ചാണ് യാത്രക്കാർക്ക് അപകട സൂചന നൽകിയിരുന്നത്.