ഹരിപ്പാട്: മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 2024 കായംകുളം ഡി.വൈ.എസ്.പി എൻ.ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചന്ദ്ര ബാനർജി പണിക്കർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ എസ്.കെ. അനിയൻ മുഖ്യപ്രഭാഷണം നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഐ.സിന്ധു., വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ എം.പി.സുധ, ഹെഡ്മിസ്ട്രസ് ജെ.ജ്യോതി , പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീവിദ്യ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി.അരുന്ധതി ദേവി എന്നിവർ സംസാരിച്ചു.