ഹരിപ്പാട് : കൃഷിയിട ആസൂത്രണ പദ്ധതി പ്രകാരം ഹരിപ്പാട് കാർഷിക ബ്ലോക്കിലെ കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച ,അരിപ്പാടം കർഷക ഉത്പാദക സംഘടനയുടെ (എഫ്.പി.ഒ) നേതൃത്വത്തിൽ ഡാണാപ്പടിയിൽ ഉരുക്ക് വെളിച്ചെണ്ണയുടെ നിർമാണ യൂണിറ്റ് ആരംഭിക്കും. സംരഭത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. അരിപ്പാടം എഫ്.പി.ഒ പ്രസിഡന്റ് തുളസിഗണപതി അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്തംഗം ജോൺ തോമസ് ലോഗോ പ്രകാശനം ചെയ്യും. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി പദ്ധതി വിശദീകരണം നടത്തും.