ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് കൊടിയേറി തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, സെക്രട്ടറി കെ. പത്മകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി എന്നിവർ നേതൃത്വം നൽകി. 10നാണ് പൂജവയ്പ്പ്, 13ന് വിദ്യാരംഭത്തോടെ നവരാത്രി മഹോത്സവം സമാപിക്കും.