kk

മുഹമ്മ: കെ.എസ്.എസ് .പി.യു ആര്യാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് ലാൽ ഉദ്ഘാടനം ചെയ്തു. കാഥികൻ ആര്യാട് ഗോപി , കെ. ഭാസ്ക്കരൻ കണ്ണാർക്കാട് വടക്കനാര്യാട് , പി.ആർ. വിശ്വനാഥൻ പള്ളിപ്പുറത്ത്, കെ.ജി.സിദ്ധൻ കുറ്റിപ്പുറത്ത് എന്നിവരെ ആദരി​ച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.പ്രകാശ് ബാബു, ബ്ലോക്കു് പഞ്ചായത്തംഗം റ്റി.കെ. ശരവണൻ എന്നിവർക്ക് യൂണിയൻ ജില്ലാ ജോയി​ന്റ് സെക്രട്ടറി വി.എസ്. ചന്ദ്രശേഖരൻ സ്വീകരണം നല്കി. ആർ. ലക്ഷ്മണൻ അദ്ധ്യക്ഷനായി,

സെക്രട്ടറി വി.എം.ജയമോഹനൻ സ്വാഗതവും ജോയി​ന്റ് സെക്രട്ടറി ടി. സുശീല നന്ദിയും പറഞ്ഞു