
വള്ളികുന്നം : വള്ളികുന്നം പുത്തൻചന്തയിൽ പുഴുക്കൾ നിറഞ്ഞ ഞണ്ട് വാഹനത്തിൽ കൊണ്ട് നടന്ന് കച്ചവടം നടത്തിയ സംഭവത്തിൽ ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയാ കൺവീനർ വള്ളികുന്നം ഉദയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി ശ്യാംക്യഷ്ണൻ ഉത്ഘാടനം ചെയ്തു. ബി.ജെ.പി സെൽ കൺവീനർ അനിൽ വള്ളികുന്നം, നേതാക്കളായ ഈരിക്കത്തറ രാജേന്ദ്രൻ നാഥ്, സുരേഷ് സോപാനം, സുധീഷ്, രവീന്ദ്രൻ, രാകേഷ് ക്യഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്ത് തുടങ്ങിയവർ സംസാരിച്ചു.