മാവേലിക്കര:കഥകളി ആസ്വാദക സംഘം, പി.എം. ശ്രീ. ജവാഹർ നവോദയ വിദ്യാലയത്തിന്റെ പേസ് സെറ്റിംഗ് പ്രോഗ്രാമുമായി സഹകരിച്ചുകൊണ്ട് സ്കൂൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന കഥകളി പരിചയ പഠനക്കളരി ഇന്ന് ഉച്ചക്ക് 2.30ന് ചെന്നിത്തല നവോദയ സ്കൂളിൽ നടക്കും. മാവേലിക്കര ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സി.എച്ച്.ദിനേശ് അദ്ധ്യക്ഷനാവും. ബി.ശശീന്ദ്രകുമാർ, എൻ.ശ്രീധരൻ നായർ, എൻ.കൃഷ്ണകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കലാമണ്ഡലം പ്രശാന്ത് പന്മന നയിക്കുന്ന സോദാഹരണ ക്ലാസിൽ കലാമണ്ഡലം യശ്വന്തും സദനം പ്രേമനും ചേർന്ന് സംഗീതവും കലാമണ്ഡലം സായിനാഥനും കലാമണ്ഡലം അജി കൃഷ്ണനും ചേർന്ന് മേളവും ഒരുക്കും.
വൈകിട്ട് 6ന് നളചരിതം ഒന്നാം ദിവസം കഥയിലെ ഹംസവും ദമയന്തിയും രംഗം അവതരിപ്പിക്കും. മധുവാരണാസി ദമയന്തിയായും, കലാമണ്ഡലം വിശാഖ് ഹംസമായും അഭിജിത്ത് പ്രശാന്ത് സഖിയായും വേഷമിടും. പന്മന അരുണിന്റെ നേതൃത്വത്തിൽ ശീവനദുർഗ്ഗ കഥകളിയോഗം ചമയം ഒരുക്കും.