
ചാരുംമൂട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗും, ശ്രീബുദ്ധ സ്കൂളും സംയുക്തമായി രണ്ടു ലക്ഷത്തി പതിനായിരം രൂപ ജില്ല കളക്ടർ അലക്സ് വർഗീസിന് കൈമാറി. ശ്രീബുദ്ധ എഡ്യൂക്കേഷണൽ സൊസൈറ്റി ട്രഷറർ എ. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ബി. ഉദയൻ, സൊസൈറ്റി അംഗമായ രാജ്കുമാർ എന്നിവർ ചേർന്ന് ജില്ലാ മേധാവി മോഹനചന്ദ്രന്റെ ന്റെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്.