ambala

അമ്പലപ്പുഴ: പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനെത്തുടർന്ന് പുന്നപ്ര തലേക്കെട്ട് - സി.എം.എസ് പള്ളി റോഡിൽ യാത്ര ദുരിതമാകുന്നു. കഴിഞ്ഞ റോഡിൽ തെന്നിവീണ് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻവീട്ടിൽ ജോണിക്ക് (ജോണി ആശാൻ - 62) മുട്ടിനും നട്ടെല്ലിനും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് തുക മുടക്കിയാണ് റോഡു പുനർനിർമ്മിക്കുന്നത്. നിർമാണ പ്രവർത്തനം ആരംഭിക്കാത്തതുകൊണ്ട് പൊളിച്ചിട്ട ഭാഗത്തുള്ള പാറക്കല്ലുകളിൽ തട്ടി ഇരുചക്ര വാഹനങ്ങൾ അടക്കം തെന്നിവീഴുന്നത് പതിവായി. സ്കൂൾബസുകൾ അടക്കം നിരവധി വാഹനങ്ങൾ ദ്രനവും കടന്നു പോകുന്ന റോഡാണിത്.