ambala

അമ്പലപ്പുഴ: കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ട് നിർമ്മിച്ച

തോട്ടപ്പള്ളി നാലുചിറ ഗവ.ഹൈസ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഓൺലൈനായി സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച് .സലാം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിച്ചൺ ബ്ലോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.വി.എസ്.ജിനുരാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗങ്ങളായ ലീനാരജനീഷ്, ഡി.ശ്രീദേവി, ഡി.ഇ.ഒ എൽ. പവിഴകുമാരി, എ.ഇ.ഒ എസ്.സുമാദേവി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ, കെെറ്റ് ജില്ലാ കോർഡിനേറ്റർ എം.സുനിൽകുമാർ, എ .ഓമനക്കുട്ടൻ, മുജീബ് റഹ്മാൻ, മോഹൻ സി.അറവുന്തറ, എം.സോമൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ സ്വാഗതം പറഞ്ഞു.