tur

തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കും മൂന്നാമത് സോപാന സംഗീതോത്സവത്തിനും തുടക്കമായി. 13ന് വിദ്യാരംഭത്തോടെ സമാപിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് എസ്. ദിലീപ്കുമാർ അദ്ധ്യക്ഷനായി. മുല്ലേത്ത് കണ്ണൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ഏർപ്പെടുത്തിയ പ്രഥമ അക്ഷരദേവതാ പുരസ്ക്കാരം വയലാർ ശരത്ചന്ദ്രവർമ്മയ്ക്കും പ്രഥമ വാദ്യശ്രീ പുരസ്ക്കാരം സോപാന സംഗീതോപാസകൻ ഏലൂർ ബിജുവിനും സമ്മാനിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കെ.സരസമ്മ, സെക്രട്ടറി വി.എൻ.രവീന്ദ്രൻ, പഞ്ചായത്തംഗം റിണ രാജേഷ്, ദേവസ്വം സെക്രട്ടറി പി.എം.രമണൻ എന്നിവർ സംസാരിച്ചു.