
അമ്പലപ്പുഴ :ചരിത്ര പ്രസിദ്ധമായ കാക്കാഴം മുഹ് യിദ്ദീൻ പള്ളിയിൽ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി. കാക്കാഴം മുഹ് യിദ്ദിൻ ജുമാ മസ്ജിദ് പ്രസിഡന്റ് എസ്. നാസറുദ്ദീൻ മാവുങ്കൽ കൊടി ഉയർത്തി. ജനറൽ സെക്രട്ടറി ഷുക്കൂർ മുഹമ്മദ് വെള്ളൂർ, വൈസ് പ്രസിഡന്റ് യു. മുഹമ്മദ് ബഷീർ തട്ടാ പറമ്പിൽ, ട്രഷറർ നൗഷാദ് എ.സീതു പാറലിൽ, നാസർ മൂസാ പറമ്പിൽ, മാലിക് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
ഇന്നുമുതൽ 19 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ മുഹ് യിദിൻ മൗലൂദ് പാരായണം ഉണ്ടായിരിക്കും. നാളെ രാത്രി 7ന് ആണ്ട് നേർച്ച സമ്മേളനം മർഹും ഇ. കെ. ബാപ്പു മുസ്ലിയാർ നഗറിൽ കാക്കാഴംമുഹ് യിദ്ദിൻ ജുമാ മസ്ജിദ് ചീഫ് ഇമാം എ. എം. കുഞ്ഞുമുഹമ്മദ് ബാഖവി മലപ്പുറം ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എസ്. നാസ്സറുദിൻ മാവുങ്കൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കൊല്ലം ഹാഫിള് അഫ്സൽ ഖാസിമി മതപ്രഭാഷണം നടത്തും.
11 ന് രാത്രി 7 ന് സാംസ്കാരിക സമ്മേളനം കെ.സി. വേണുഗോപാൽ എം. പി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എസ്. നാസ്സറുദ്ദിൻ മാവുങ്കൽ അദ്ധ്യക്ഷത വഹിക്കും, എച്ച് .സലാം എം.എൽ.എ മുഖ്യാതിഥിയാകും. കാക്കാഴം മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് അഡ്വ.എ. നിസാമുദ്ദിനെ ആദരിക്കും. ഉന്നതം വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കും. തുടർന്ന് കാട്ടാക്കട ജുമാ മസ്ജിദ് ചീഫ് ഇമാം സാജിദ് ബദ് രി കുമ്മനം മതപ്രഭാഷണം നടത്തും.