samapanam

മാന്നാർ: മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വലിന്റെ പുലരികളെ ഭക്തി സാന്ദ്രമാക്കിയ പ്രവാചക പ്രകീർത്തന സദസുകൾക്ക് സമാപനം. മുപ്പത് ദിവസങ്ങൾ മുപ്പത് ഭവനങ്ങളിലായി പ്രഭാത നിസ്കാരത്തിനു ശേഷം നടത്തിവന്ന പ്രവാചകപ്രേമികളുടെ ഒരു സംഗമം കൂടിയായി മാറിയ പ്രവാചക പ്രകീർത്തന സദസ് ഹരിപ്പാട് നാച്ചുറൽ ഫാമിലി ഷോപ്പി ഉടമ ഇരമത്തൂർ കൊച്ചുപറമ്പിൽ ഹാരിസിന്റെ വസതിയിൽ സമാപിച്ചു. മുഹമ്മദ് അഫ്സൽ കായംകുളം, അജ്‌ലിഫ് കായംകുളം, ഹസൻ അബ്ദുൽ അസീസ്, സൈഫുദ്ദീൻ, ഹനീഫ മൂലയിൽ എന്നിവർ പ്രവാചക പ്രകീർത്തനങ്ങൾക്ക് നേതൃത്വം നൽകി. സയ്യിദ് എച്ച്.അബ്ദുൽ നാസർ തങ്ങൾ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തി. സയ്യിദ് ഉവൈസ് ബാഫക്കി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് ജലാലുദ്ദീൻ ലത്വീഫി, അജ്‌ലിഫ് ജൗഹരി അസ്സഖാഫി, ഇമാമുദ്ദീൻ സഖാഫി, നൗഫൽ ഫാളിലി, ഡോ.ജാബിർ അഹ്‌സനി, അനസ് ഇല്ലിക്കുളം, ഹാജി ടി.കെ ഷാജഹാൻ, ഹാജി പി.എ ഷാജഹാൻ, ഹാജി കെ.എ അബ്ദുൽ അസീസ്, ഹാജി ജുനൈദ് സേട്ട് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, മാദ്ധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.