
ആലപ്പുഴ : മഹിളാ കോൺഗ്രസിന്റെ ബ്ലോക്ക് ലെവൽ എക്സിക്യൂട്ടീവ് ക്യാമ്പ് മഹിളാ സാഹസിന് മാവേലിക്കരയിൽ തുടക്കമായി.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബബിത ജയൻ പതാകയുയർത്തി. ബ്ലോക്ക് പ്രസിഡന്റ് എസ്.ചിത്രാമ്മാൾ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ. ആർ മുരളീധരൻ ,ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് , രമ തങ്കപ്പൻ, ജയദത്തൻ, ,കൃഷ്ണകുമാരി, കെ.എസ് ബീന , ലളിത രവീന്ദ്രനാഥ് ,ആനി ശാമുവൽ, ദീപ, മഞ്ജുള, സുജാത, ഇന്ദിര രാജു, രാജമ്മ, എമിലി കുട്ടപ്പൻ, ഉമാദേവി ലൈല ഇബ്രാഹിം, ഷബാന, രാജി കമൽ, രാജലക്ഷ്മി, സുനി, തുടങ്ങിയവർ പ്രസംഗിച്ചു.