
അമ്പലപ്പുഴ :കരുമാടി കിഴക്കേമുറി എൻ. എസ്. എസ് കരയോഗം 1693-ാം നമ്പർ ലെ നവരാത്രി മഹോത്സവം എൻ .എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാല പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ചന്ദ്രകുമാർ അദ്ധ്യക്ഷനായി. 13 വരെയാണ് നവരാത്രി വിജയദശമി മഹോത്സവം, മന്നം കലാകായിക പരിപാടികൾ , കുടുംബമേള എന്നിവ നടത്തുന്നത്. ഭാരവാഹികളായ ടി. അനിൽകുമാർ, ബി. അംബുജാക്ഷൻ നായർ, ആർ. അശോക് കുമാർ ,വി.രാജേന്ദ്രകുമാർ, പി.കെ. രാജേന്ദ്രൻ , ജി. ഉണ്ണികൃഷ്ണൻ കൈമൾ , രജിത , ശിവപ്രസാദ്, അജിതകുമാർ, ഉണ്ണിക്യഷ്ണൻ, കെ.സി. ബാബു സിന്ധു സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിജയദശമി ദിനമായ 13 ന് നടക്കുന്ന കുടുംബ സംഗമത്തിന് വർണ ശമ്പളമായ ഘോഷയാത്രയും സാംസ്ക്കാരിക സമ്മേളനവും നടക്കും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്യും.