മാങ്കാംകുഴി :ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ശക്തമായ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എം.പി . രക്ഷിതാക്കളുമായി ഫോണിൽ സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ പൊ ലീസ് മേധാവിയെ ഫോണിൽ വിളിച്ച് എം.പി ആവശ്യപ്പെട്ടു. കർണാടകയിൽ നടന്ന സംഭവം ആയതിനാൽ കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തു നൽകുകയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറി​നെ ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ഉറപ്പാക്കിയതായും അറിയിച്ചു.