ambala

അമ്പലപ്പുഴ: സംസ്ഥാന പുരുഷ- വനിത ബഞ്ച് പ്രസ് മത്സരങ്ങൾക്ക് പറവൂർ ഇ.എം. എസ് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 400 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പവ്വർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഷൈജു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വേണു ജി.നായർ, ട്രഷറർ പ്രഭാകരൻ, ജില്ലാ സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജോസഫ് സ്റ്റാൻലി സ്വാഗതം പറഞ്ഞു.