ആലപ്പുഴ : സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗമാകെ തകർത്തെറിഞ്ഞ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംഗമം ഇന്ന് നടക്കും. വൈകിട്ട് 5ന് ആലപ്പുഴ ജോസ് ആലൂക്കാസ് ഗ്രൗണ്ടിൽ ഫോർവേഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ സംസാരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ അറിയിച്ചു.